Wednesday, 18 March 2020

We are now post modern

മലയാളത്തിലെഴുതിയാലോ,
ഒരു കവിത പോലെ ഒന്ന്

ഇമ്മിണി ബഷീറിയന്‍ സാഹിത്യ
ചടവില്‍, ഒരു കവിത

ഇന്നെന്‍റെ തല, കവിത്തല
നാളെ, ഒരു സാദാ തല

പ്രാസമോപ്പിചെഴുതാന്‍
ഞാന്‍ കവിയല്ലല്ലോ...

കയ്യില്‍, ശരണാഗതി പൂണ്ട
ഒരസ്ത്രം മുറുക്കി
കവിതയുടെ മറുപുറം
തേടുന്ന വേടനല്ലേ...

രണ്ടോ മൂന്നോ കുത്തിന്റെ കാര്യമേ
ഉള്ളു, അര്‍ഥം നീട്ടാം..
പിന്നെന്തോന്നു കവിത...
അതൊക്കെ പഴഞ്ചന്‍

we are now post modern.
കാലത്തിന്റെ കുരുപ്പുകള്‍,
മണ്ണിലെഴുതി മായ്ക്കുന്ന
legendary masters.

No comments:

Post a Comment